Breaking News

കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണു.

 


വാഷിംഗ്​ടണ്‍: കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണു. ട്രംപിന്റെ സമീപകാല ട്വീറ്റുകള്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന്​ ട്വിറ്റര്‍ വിശദീകരിച്ചു. ഒമ്ബത് കോടിയ്ക്കടുത്ത് ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ടാണ് ട്രംപിന് നഷ്ടമായത്.

അതേസമയം, താല്‍കാലിക വിലക്കിനെതിരെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POTUS എന്ന അക്കൗണ്ടിലൂടെ ട്വിറ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച ട്രംപ് നമ്മളെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നും താന്‍ സ്വന്തം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ട്വീറ്റ് ചെയ്തു.

No comments