തെരഞ്ഞെടുപ്പിന് മുമ്ബ് വ്യക്തമായ നിലപാട് ഉണ്ടാകുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍
കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുമ്ബ് വ്യക്തമായ നിലപാട് ഉണ്ടാകുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്ത് നിലപാടെടുക്കണമെന്ന ചര്‍ച്ച ആരംഭിച്ചിട്ടില്ല. തീരുമാനമെടുത്തിട്ടില്ല. ഉണ്ടായാല്‍ തീര്‍ച്ചയായും അറിയിക്കുകയും ചെയ്യും. വ്യക്തമായ നിലപാട് ഇല്ലാത്ത സംഘടന സംഘടനയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫിനെ പരസ്യമായി അനുകൂലിക്കുന്ന നിലപാടെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ജമാഅത്തെ ഇസ്‌ലാമി നേരത്തെ ഇവിടെ ഭരണം വേണ്ട എന്ന് പറയുന്ന കൂട്ടരാണെന്നും പിന്നെ എപ്പോഴാണ് അവര്‍ മാറിയതെന്നുമായിരുന്നു മറുപടി.

No comments