സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം
കൊച്ചി : സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം.സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്‍റ് ആന്‍റണി പെരുമ്ബാവൂര്‍ പറഞ്ഞു.എന്നാല്‍ സെക്കന്‍ഡ് ഷോ നടത്താനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നും മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും സംഘടന അറിയിച്ചു.
തിയേറ്റര്‍ ഉടമകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേംബര്‍ സംഘടനാ പ്രതിനിധികള്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍ സെക്കന്‍ഡ് ഷോ നടത്തണമെന്ന പ്രതിനിധികളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി.തിയേറ്ററുകള്‍ എന്ന് തുറക്കും എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ ഇന്ന് വൈകുന്നേരം യോഗം ചേരും.

No comments