ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരം സമനിലയില്‍
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്സില്‍ 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് നേടി. ഒരു സമയത്ത് അനായാസം ജയിക്കുമെന്ന് തോന്നിയെങ്കിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന റിഷഭ് പന്ത്, ചേതേശ്വര്‍ പുജാര എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ ട്രാക്ക് മാറ്റി. ഇന്ത്യയെ രണ്ടാം ഇന്നിങ്സില്‍ അതിവേഗം ഓള്‍ഔട്ട് ആകാന്‍ സാധിക്കുമെന്ന് വിശ്വാസത്തോടെയാണ് ഓസീസ് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. എന്നാല്‍, ഓസീസിനെ പൂര്‍ണമായും നിരാശപ്പെടുത്തുന്ന രീതിയിലാണ് ഇന്ത്യ ബാറ്റ് ചെയ്തത്.
വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് അഞ്ചാം ദിനം ഇന്ത്യയ്‌ക്ക് തുണയായത്.

No comments