Breaking News

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച്‌ ഹരിയാന നിയമസഭയിലെ ലോക് ദള്‍ എംഎല്‍എ അഭയ് സിങ് ചൗട്ടാല രാജിവച്ചു.

 


ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച്‌ ഹരിയാന നിയമസഭയിലെ ലോക് ദള്‍ എംഎല്‍എ അഭയ് സിങ് ചൗട്ടാല രാജിവച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

നേരത്തെ എഴുതി നല്‍കിയ രാജി സ്പീക്കര്‍ ഗ്യാന്‍ ചന്ദ് അംഗീകരിക്കുകയായിരുന്നു. ജനുവരി 26നുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ താന്‍ രാജിവെച്ചതായി കണക്കാക്കണമെന്ന് അഭയ് സിങ് ചൗട്ടാല സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

No comments