പൊരുതിക്കളിച്ചിട്ടും നിര്‍ഭാഗ്യ വിടാതെ പിന്തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്‌എലില്‍ വീണ്ടും സമനിലകുരുക്ക്.
ബാംബൊലിം (ഗോവ): പൊരുതിക്കളിച്ചിട്ടും നിര്‍ഭാഗ്യ വിടാതെ പിന്തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്‌എലില്‍ വീണ്ടും സമനിലകുരുക്ക്. ജംഷെഡ്പൂര്‍ എഫ്സിയുമായുള്ള മത്സരം ഗോള്‍ രഹതിമായി അവസാനിച്ചു. മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് ഗോളിലേക്കുള്ള വഴി മാത്രം തുറന്നുകിട്ടിയില്ല. േഗോള്‍ എന്ന് തോന്നിച്ച ഗാരി ഹൂപ്പറുടെയും ജോര്‍ദാന്‍ മറെയുടെയും നിരവധി ഷോട്ടുകള്‍ ക്രോസ് ബാറിലും പോസ്റ്റിലും തട്ടിത്തെറിച്ചു.ഇന്നത്തെ സമനിലയോടെ 15 പോയിന്റുമായി എട്ടാമതാണ് പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ്.അഞ്ച് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പ്രതിരോധത്തില്‍ കോസ്റ്റ നമിയോന്‍സു തിരിച്ചെത്തി.
ജെസെല്‍ കര്‍ണെയ്റോ, ബകാറി കോനെ, സന്ദീപ് സിങ് എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവര്‍.

No comments