വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം
ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം. മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയുടെ തീയതിയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍. അന്തിമ ഫലം മാര്‍ച്ച് 31-ന് പ്രഖ്യാപിക്കും.
പരീക്ഷ ഓണ്‍ലൈനായി നടത്താനാണ് തീരുമാനിച്ചത്. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമാകാത്തെ കുട്ടികള്‍ക്ക് മാത്രമായി എഴുത്തുപരീക്ഷ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.മൂന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ 10 മാര്‍ക്ക് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്കാണ്.

No comments