Breaking News

ശശികല ജയില്‍ മോചിതയായതിന് പിന്നാലെ തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ടിടിവി ദിനകരന്‍

 


ചെന്നൈ: വി കെ ശശികല ജയില്‍ മോചിതയായതിന് പിന്നാലെ തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ടിടിവി ദിനകരന്‍. ശശികലയുടെ വരവ് തുടക്കമാകുമെന്നും അമ്മ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടിടിവി ദിനകരന്‍ അഭിപ്രായപ്പെട്ടു .

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശശികലയുടെ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂര്‍ത്തിയായതോടെയാണ് ശശികല ജയില്‍ മോചിതയായി പുറത്തിറങ്ങിയത് .

നാലു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി.ബെം​ഗളൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്ബടിയോടെയുള്ള സ്വീകരണ റാലിയാണ് നിശ്ചയിച്ചിരിക്കുന്നത്.ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട് .

No comments