കൊവിഡ് വാക്‌സിനേഷന്‍ വിജയകരമാക്കാന്‍ ആക്ഷന്‍ പ്ലാനുമായി സംസ്ഥാന ആരോഗ്യ വകുപ്പ്.
കണ്ണൂർ : കൊവിഡ് വാക്‌സിനേഷന്‍ വിജയകരമാക്കാന്‍ ആക്ഷന്‍ പ്ലാനുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. വാക്‌സിനേഷനായി ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്നത് 133 കേന്ദ്രങ്ങളായിരിക്കും. മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് വാക്സിനേഷന്‍ ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.ജില്ലകളില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
വാക്സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്സിനേഷന്‍ വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിക്ക് ആരോഗ്യ വകുപ്പ് രൂപം നല്‍കി. ആദ്യഘട്ടത്തില്‍സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍ കൊവിഡ് വാക്സിനേഷനായി സജ്ജമാക്കും.

No comments