Breaking News

നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും


തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. ഉച്ചയ്ക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് യോഗം രൂപം നല്‍കും. ഒരുമാസത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കാനായിരുന്നു യുഡിഎഫ് ധാരണ. എന്നാല്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും വൈകി. ഇത്തവണ പരസ്യ സീറ്റ് ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ ഇല്ലാതെ വിജയ സാധ്യത മുന്‍നിര്‍ത്തിയും വിവാദങ്ങള്‍ ഒഴിവാക്കിയും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

No comments