സംസ്ഥാനത്ത് റിലീസിന് തയ്യാറായി പത്തൊന്‍പത് ചിത്രങ്ങള്‍
കൊച്ചി : സംസ്ഥാനത്ത് റിലീസിന് തയ്യാറായി പത്തൊന്‍പത് ചിത്രങ്ങള്‍. ജനുവരിയില്‍ മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യും. ഫെബ്രുവരിയില്‍ പന്ത്രണ്ടും മാര്‍ച്ചില്‍ നാല് ചിത്രങ്ങളും തീയറ്ററുകളില്‍ എത്തും. ചിത്രങ്ങളുടെ പട്ടിക നിര്‍മാതാക്കള്‍ പുറത്തിറക്കി.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ആദ്യം തിയേറ്ററിലെത്തുന്ന മലയാളചിത്രം ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന 'വെള്ളം' ആണ്. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നും നടന്‍ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് 'വെള്ളം'. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്. സംയുക്ത, സിദ്ദീഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, വെട്ടുകിളി പ്രകാശ്, സിനില്‍ സൈനുദ്ദീന്‍,അധീഷ് ദാമോദര്‍, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

No comments