Breaking News

രാജസ്ഥാൻ മുനിസിപ്പിൽ തിരഞ്ഞെടുപ്പ്: ബിജെപിയെ മറികടന്ന് കോൺഗ്രസ് വൻ മുന്നേറ്റം..!! കോൺഗ്രസിന് കിട്ടിയത്..

 


രാജസ്ഥാന് : രാജസ്ഥാൻ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ മറികടന്ന് മുന്നേറി കോൺഗ്രസ്. സംസ്ഥാനത്തെ 3029 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇതുവരെ 2078 വാർഡുകളിലെ ഫലങ്ങളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. ഇതിൽ 1050 വാർഡുകളിൽ കോൺഗ്രസാണ് വിജയിച്ചിട്ടുള്ളത്. ബിജെപി 943 ഇടങ്ങളിലും 530 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ് വിജയിച്ചത്. രാജസ്ഥാനിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസ് സർക്കാരിന് അനൂകുലമായ ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്.


രാജസ്ഥാനിലെ 20 ജില്ലകളിൽ 90 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 28നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. 76.52 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 22.84 ലക്ഷം പേരാണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 80 മുനിസിപ്പാലിറ്റികൾ, 9 മുനിസിപ്പൽ കൌൺസിലുകൾ ഒരു കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.


എന്‍.സിപി, സി.പി.ഐ.എം, ബിഎസ്പി, ആര്‍എല്‍പി, എ.ഐ.ടി.എം.സി എന്നീ പാര്‍ട്ടികളൊക്കെ മത്സര രംഗത്തുണ്ട്. 37 പ്രത്യേക നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരുന്നു പോളിങ് നടന്നത്. ഇവിഎമ്മുകള്‍ സൂക്ഷിച്ച മുറികളില്‍ ശക്തമായ നിരീക്ഷണ സംവിധാനവും ഒരുക്കിയിരുന്നു. കനത്ത സുരക്ഷിയിലാണ് കൗണ്ടിങ് പുരോഗമിക്കുന്നത്. കനത്ത സുരക്ഷിയിലാണ് കൗണ്ടിങ് പുരോഗമിക്കുന്നത്.

No comments