ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ കാണികളെ പ്രവേശിപ്പിക്കാനുളള നീക്കങ്ങളുമായി ബിസിസിഐ.
ബ്രിട്ടൺ : ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ കാണികളെ പ്രവേശിപ്പിക്കാനുളള നീക്കങ്ങളുമായി ബിസിസിഐ. ഇതിനായി പരമ്ബര നടക്കുന്ന ഗുജറാത്ത്, തമിഴ്‌നാട് സര്‍ക്കാരുകളുടെ ആരോഗ്യവകുപ്പുമായി ബിസിസിഐ പ്രതിനിധികള്‍ സംസാരിക്കുകയാണ്.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും അഹ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലുമായാണ് പരമ്ബര നടക്കുക. സാധ്യമെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെങ്കിലും കാണികളെ പ്രവേശിപ്പിക്കണമെന്നാണ് ബിസിസിഐ വിചാരിക്കുന്നത്. 25000, 30000 എണ്ണം കാണികളെയെങ്കിലും ഇവിടെ പ്രവേശിപ്പിക്കാന്‍ കഴിയും.
അതേസമയം, ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു.

No comments