Breaking News

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈ പുതിയ യാത്രാ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു.



ദുബായ് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈ പുതിയ യാത്രാ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു. ഈ മാസം 31 മുതല്‍ ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ കൊവിഡ് പരിശോധന വേണം. നാട്ടില്‍ നിന്ന് ദുബൈയിലേക്ക് പോകുന്നവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. പിസിആര്‍ ഫലത്തിന്റെ കാലാവധി 72 മണിക്കൂറാക്കി ചുരുക്കാനും തീരുമാനിച്ചു.

ദുബൈയുടെ ദുരന്തനിവാരണ ഉന്നതാധികാര സമിതിയാ

ണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ദുബൈയിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഈമാസം 31 മുതല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാവുകയാണ്.

നിലവില്‍ ദുബൈയില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് പരിശോധനയില്ല. എന്നാല്‍, 31 മുതല്‍ ഇത് മാറും.

No comments