Breaking News

ജംഷെഡ്പൂരിനെതിരായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അര്‍ഹിച്ച വിജയം തട്ടിയെടുത്തത് റഫറിയുടെ പിഴവെന്ന് ആരാധകര്‍.

 


ഗോവ: ജംഷെഡ്പൂരിനെതിരായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അര്‍ഹിച്ച വിജയം തട്ടിയെടുത്തത് റഫറിയുടെ പിഴവെന്ന് ആരാധകര്‍. ലാലിഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ക്ക് സമാനമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും വിഎആര്‍(വീഡിയോ അസിസ്റ്റന്റ് റഫറി) സംവിധാനം കൊണ്ടുവരണമെന്ന വാദം ഇതോടെ ശക്തമാവുകയാണ്. റഫറിമാരുടെ മനുഷ്യ സഹജമായ തെറ്റുകളില്‍ നിന്ന് ഫുട്‌ബോളിന്റെ സൗന്ദര്യത്തെ സംരക്ഷിക്കാന്‍ വിഎആറിന് കഴിയുമെന്നാണ് ആരാധകരുടെ വാദം.

ജംഷെഡ്പൂരിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ആറിലേറെ മുന്നേറ്റങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. സൂപ്പര്‍ താരം ഹൂപ്പറിന്റെ ലോംഗ് റേഞ്ച് ഷോട്ട് പോസ്റ്റിനുള്ളിലെത്തിയിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല.

No comments