ധനമന്ത്രി ടി.എം. തോമസ് ഐസക്ക് ഇത്തവണത്തെ ബജറ്റ് അവതരണത്തിന് കൂട്ടുപിടിച്ചത് കുട്ടികളുടെ കവിതകള്‍
തിരുവനന്തപുരം: ധനമന്ത്രി ടി.എം. തോമസ് ഐസക്ക് ഇത്തവണത്തെ ബജറ്റ് അവതരണത്തിന് കൂട്ടുപിടിച്ചത് കുട്ടികളുടെ കവിതകള്‍. ബജറ്റ് പ്രസംഗം ആരംഭിച്ചത് പാലക്കാട് കുഴല്‍മന്ദം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ സ്നേഹയുടെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ്. ഇടുക്കി കണ്ണമ്ബാടി ജിഎച്ച്എസ്എസിലെ കെ.പി. അമലിന്റെ വരികള്‍ ചൊല്ലിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ തയാറാക്കിയ രചനകളില്‍ നിന്നുള്ള ഭാഗങ്ങളാണ് അദ്ദേഹം ബജറ്റിനൊപ്പം അവതരിപ്പിച്ചത്.

No comments