Breaking News

ലോകത്തിലെ അതിവേഗം വരുന്ന ടെക് നഗരങ്ങളുടെ ബെംഗളൂരു ഒന്നാമത്


 ന്യൂദല്‍ഹി : ലോകത്തിലെ അതിവേഗം വരുന്ന ടെക് നഗരങ്ങളുടെ ബെംഗളൂരു ഒന്നാമത്. ലണ്ടനില്‍ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതുപ്രകാരം ലോകോത്തര നഗരങ്ങളായ ലണ്ടന്‍, മ്യൂണിക്, ബെര്‍ലിന്‍, പാരീസ് എന്നിവയെല്ലാം അപേക്ഷിച്ച്‌ ബെംഗളൂരുവിന്റെ വളര്‍ച്ച അതിവേഗമാണെന്നും ഇതില്‍ പറയുന്നുണ്ട്. ലണ്ടന്‍സ് ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഏജന്‍സി ലണ്ടന്‍ ആന്‍ഡ് പാര്‍ട്ണേര്‍സ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇന്ത്യയുടെ സാമ്ബത്തിക തലസ്ഥാനമായ മുംബൈ പട്ടികയില്‍ ആറാമതാണ്. ലണ്ടനാണ് പട്ടികയില്‍ രണ്ടാമതായി ഉള്ളത്. 2016 മുതലുള്ള കണക്കുകള്‍ പ്രകാരം ലോകത്തെ അതിവേഗം വളരുന്ന ടെക് കേന്ദ്രമാണ് ഇന്ന് ബെംഗളൂരു.

No comments