Breaking News

സൗദിയില്‍ നിലവില്‍ കൊറോണ വൈറസ് രോഗ​ ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം രണ്ടായിരത്തില്‍ താഴെയായിരിക്കുന്നു

 


റിയാദ്​: സൗദിയില്‍ നിലവില്‍ കൊറോണ വൈറസ് രോഗ​ ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം രണ്ടായിരത്തില്‍ താഴെയായിരിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്ക്​ പ്രകാരം രോഗം ബാധിച്ച്‌​ ചികിത്സയിലുള്ളത്​ 1970 പേരാണ്​.

എന്നാല്‍ അതേസമയം പുതുതായി 117 കോവിഡ്​ കേസുകള്‍ കൂടി രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്തിരിക്കുന്നു. അഞ്ച്​​ മരണവും രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി റിപോര്‍ട്ട്​ ചെയ്​തു. 166 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 363809 ഉം രോഗമുക്തരുടെ എണ്ണം 355548 ഉം ആയി. മരണസംഖ്യ 6291 ആയി ഉയര്‍ന്നു.

രോഗ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1970 പേരില്‍ 309 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​.

No comments