Breaking News

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറക്കുന്നു.


 ബംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം.

അതിനിടെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 14 മുതല്‍ 25 വരെ പരീക്ഷ നടത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. പരീക്ഷാ തീയതി സംബന്ധിച്ച്‌ എതിര്‍പ്പുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് അറിയിക്കാന്‍ അവസരം നല്‍കും. ഫെബ്രുവരി 26 വരെ ഡയറക്ടര്‍ ഓഫ് എക്‌സാമിനേഷന്‍സിന് പരാതി നല്‍കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

No comments