ഉമ്മന്‍ ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. ഉമ്മന്‍ ചാണ്ടി നയിക്കും, യുഡിഎഫ് ജയിക്കും... എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്.
ദില്ലിയില്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരത്ത് രാത്രിയോടെ തിരിച്ചെത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരുവരും വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പോയി.

No comments