Breaking News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയല്‍ പുരസ്‌കാരത്തിന്റെയും വിതരണം തിരുവനന്തപുരത്ത് നടന്നു.


തിരുവനന്തപുരം : 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയല്‍ പുരസ്‌കാരത്തിന്റെയും വിതരണം തിരുവനന്തപുരത്ത് നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വൈകീട്ട് ആറ് മണിക്ക് ടാഗോര്‍ തിയറ്ററിലാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രമായിരുന്നു പ്രവേശനാനുമതി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജേതാക്കളുടെ പുരസ്‌കാര സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ കെ ബാലന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ ആര്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

No comments