Breaking News

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പുതിയ അക്കൗണ്ട് നല്‍കി, ട്വിറ്റര്‍.

 


വാഷിംങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പുതിയ അക്കൗണ്ട് നല്‍കി, ട്വിറ്റര്‍. ഇതില്‍ ഫോളവേഴ്‌സ് ആരും തന്നെയില്ലെന്നതാണ് രസകരം.

പ്രസിഡന്റായി ചുമതയേല്‍ക്കുന്ന ദിവസം അക്കൗണ്ടിന് പ്രസിഡന്റ് ഓഫ് അമേരിക്ക എന്ന സ്റ്റാറ്റസും ഔദ്യോഗിക പദവിയും നല്‍കും. ട്വിറ്റര്‍ തുടങ്ങിയ കാലം മുതല്‍ക്ക് പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ടിലെ ഫോളവേഴ്‌സിനെ തുടര്‍ന്നു വരുന്നയാള്‍ക്ക് ലഭിക്കുന്ന പിന്തുടര്‍ച്ചയാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ഇംപീച്ച്‌ ചെയ്യപ്പെട്ടതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്യത്തില്‍ ഇത് ഒഴിവാക്കപ്പെടുന്നു. എന്തായാലും, അക്കൗണ്ട് ആരംഭിച്ച്‌ ആദ്യ ആറ് മണിക്കൂറിനുള്ളില്‍ അക്കൗണ്ടിന് 400,000 ഫോളോവേഴ്‌സിനെ ലഭിച്ചു.

No comments