Breaking News

ശശി തരൂര്‍ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു

 


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷവുമായ ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റുകള്‍ക്കെതിരായ പരാതിയിലാണ് നോയിഡ പൊലീസ് കേസെടുത്തത്. രാജ്യദ്രോഹം ഉള്‍പ്പെടെ 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ് സര്‍ദേശായിക്കും വിനോദ് കെ.. ജോസിനെതിരെയും രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്.

No comments