യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ബിജു ഉമ്മര്‍ രാജിവെച്ചു.
അഴീക്കോട്: അഴീക്കോട് മണ്ഡലത്തില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ബിജു ഉമ്മര്‍ രാജിവെച്ചു. തിങ്കളാഴ്ച നടന്ന യു.ഡി.എഫ് ജില്ല കമ്മിറ്റി യോഗത്തിലാണ് ജില്ല ചെയര്‍മാന് ബിജു ഉമ്മര്‍ രാജികത്ത് നല്‍കിയത്.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വളപട്ടണത്ത് ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് രണ്ടുകക്ഷികളും സ്വതന്ത്രരായി മത്സരിച്ചത്. തുടക്കത്തില്‍ സൗഹൃദ മത്സരമെന്ന് പറഞ്ഞെങ്കിലും പിന്നീട് കോണ്‍ഗ്രസിനെ പാടെ ഇല്ലാതാക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.13 വാര്‍ഡുകള്‍ ഉള്ള വളപട്ടണത്ത് ഒരു വാര്‍ഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്.

No comments