Breaking News

പ്രധാനമന്ത്രി ഫെബ്രുവരി 14 ന് തമിഴ്‌നാട് സന്ദര്‍ശിക്കും


ചെന്നൈ : പ്രധാനമന്ത്രി ഫെബ്രുവരി 14 ന് തമിഴ്‌നാട് സന്ദര്‍ശിക്കും .ചെന്നൈയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 118 അര്‍ജുന്‍ ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച മെയിന്‍ ബാറ്റില്‍ ടാങ്കാണ് അര്‍ജുന്‍ മാര്‍ക്ക് 1 എ. ഇതിനോടൊപ്പം മറ്റ് നിരവധി പരിപാടകളും ചെന്നൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി കേരളത്തില്‍ എത്തും. ബി പി സി എല്‍ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. ഉദ്ഘാടന കര്‍മ്മത്തിന് ശേഷം നടക്കുന്ന ബി ജെ പി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

No comments