Breaking News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേവ് ദിനേശ് ത്രിവേദി രാജ്യസഭ എം പി സ്ഥാനം രാജിവെച്ചു.

 


ന്യൂഡെല്‍ഹി:  തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേവ് ദിനേശ് ത്രിവേദി രാജ്യസഭ എം പി സ്ഥാനം രാജിവെച്ചു. പാര്‍ലമെന്റിലെ ബജറ്റ് ചര്‍ചക്കിടെയാണ് നാടകീയമായി രാജി വയ്ക്കുന്നതായി അറിയിച്ചത്. തൃവേദി ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹം. രാജ്യസഭയില്‍ നിന്ന് രാജിവെക്കുകയാണ്. എംപിയായി തന്നെ രാജ്യസഭയിലേക്ക് അയച്ച പാര്‍ടിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പശ്ചിമബംഗാളില്‍ സംഘര്‍ഷങ്ങളില്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒന്നും ചെയ്യാതെ പദവിയിലിരിക്കരുതെന്ന് എന്റെ മനസ് പറയുന്നു. അതിനാലാണ് രാജിവെച്ചതെന്നും തൃവേദി പറഞ്ഞു. നേരത്തെ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയിരുന്നു.

No comments