Breaking News

യാത്ര ഒഴിവാക്കുക


 ദുബായ്: വിവിധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ അടിയന്തര പ്രാധാന്യം ഇല്ലാത്തവ ആണെങ്കില്‍ യാത്ര കഴിവതും മാറ്റിവയ്ക്കുകയോ പകരം, കോണ്‍സുലേറ്റ് വാഗ്ദാനം ചെയ്യുന്ന വിവിധ ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യാഴാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.


സോഷ്യല്‍ മീഡിയ ചാനലില്‍ പോസ്റ്റ് ചെയ്ത ഒരു ഉപദേശത്തില്‍, രാജ്യത്തെ അധികാരികള്‍ പുറപ്പെടുവിക്കുന്ന എല്ലാ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന്‍റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

No comments