Breaking News

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്ബിളുകളാണ് പരിശോധിച്ചത്.

No comments