കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി കെവി തോമസ് ചുമതലയേറ്റെടുത്തു.
തിരുവനന്തപുരം: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി കെവി തോമസ് ചുമതലയേറ്റെടുത്തു. കെപിസിസിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്ബാനൂര്‍ രവി, കെപി അനില്‍കുമാര്‍, മണക്കാട് സുരേഷ്, വിജയന്‍ തോമസ്, ജെയ്‌സണ്‍ ജോസഫ്, ട്രഷറര്‍ കെകെ കൊച്ചുമുഹമ്മദ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി സെക്രട്ടറിമാരായ ഹരീന്ദ്രനാഥ്, വിനോദ് കൃഷ്ണ, ആര്‍ വി രാജേഷ്, ആറ്റിപ്ര അനില്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments