ചെന്നൈ ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു.
ചെന്നൈ : ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം സ്റ്റംപെടുക്കുമ്ബോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തിട്ടുണ്ട്. 33 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും 8 റണ്‍സുമായി രവിചന്ദ്ര അശ്വിനുമാണ് ക്രീസില്‍. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് 122 റണ്‍സ് കൂടി വേണം. മൂന്നാം ദിനം 8 വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി പുനരാരംഭിച്ചത്. 23 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവസാനത്തെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി.

No comments