സ്കോള്‍ കേരള നിയമന വിവാദത്തില്‍ സര്‍ക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും വാദങ്ങള്‍ തെറ്റെന്ന് തെളിയുന്നു
തിരുവനന്തപുരം: സ്കോള്‍ കേരള നിയമന വിവാദത്തില്‍ സര്‍ക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും വാദങ്ങള്‍ തെറ്റെന്ന് തെളിയുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്‍റെ സഹോദരി ഷീജ ഉള്െപടെയുള്ളവര്ക്ക് തുടര്‍ച്ചയായി 10 വര്‍ഷം സര്‍വീസില്ല.
ബന്ധുനിയമനം വിവാദമായ വേളയില്‍ 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെയും മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്തവരെയുമാണ് സ്ഥിരപ്പെടുത്തിയതെന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹീം ന്യായീകരിച്ചത്.
ഷീജ ഉള്‍പ്പെടെ ഒരാള്‍ പോലും സ്കോള്‍ കേരളയില്‍ തുടര്‍ച്ചയായി 10 വര്‍ഷം ജോലി ചെയ്തിട്ടില്ല. നിയമിക്കപ്പെട്ട ആര്‍ക്കും 10 വര്‍ഷം തുടര്‍ച്ചയായി സര്‍വീസില്ല.

No comments