Breaking News

മാറിമറിഞ്ഞ രാഷ്​ട്രീയ സമവാക്യങ്ങള്‍ക്കിടെ ഇടതുമുന്നണിയില്‍ ചേക്കേറിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്​ പാലക്കാട്​ പുതുപ്രതീക്ഷയാകുന്നു

 


പാലക്കാട്: മാറിമറിഞ്ഞ രാഷ്​ട്രീയ സമവാക്യങ്ങള്‍ക്കിടെ ഇടതുമുന്നണിയില്‍ ചേക്കേറിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്​ പാലക്കാട്​ പുതുപ്രതീക്ഷയാകുന്നു. ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള ജില്ലയില്‍ എല്‍.ഡി.എഫിനോടൊപ്പം ചേരുന്നതോടെ തങ്ങളു​െട സാന്നിധ്യവും ഉറപ്പിക്കാമെന്നാണ്​ പാര്‍ട്ടികേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്​.

യു.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന പരിഗണന അതാത് ജില്ലകളില്‍ എല്‍.ഡി.എഫില്‍ നിന്നും ലഭിക്കുമെന്ന ഉറപ്പ്​ മുന്നണിപ്രവേശത്തില്‍ തന്നെ ലഭിച്ചിരുന്നുവെന്നും ഇത്​ പാലിക്കപ്പെടുന്ന​തോടെ തങ്ങള്‍ക്ക്​ കരുത്തുകാട്ടാനാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. തദേശ തെരഞ്ഞെടുപ്പില്‍ ഈ പരിഗണ കിട്ടിയിരുന്നു.

No comments