സിപിഎം-സിപിഐ പോര് കലശലായ പേരയം പഞ്ചായത്തില്‍ ചെന്നിത്തലക്ക് മാലയിട്ട് സിപിഐ ലോക്കല്‍ സെക്രട്ടറി.
കുണ്ടറ: സിപിഎം-സിപിഐ പോര് കലശലായ പേരയം പഞ്ചായത്തില്‍ ചെന്നിത്തലക്ക് മാലയിട്ട് സിപിഐ ലോക്കല്‍ സെക്രട്ടറി. പേരയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ. യേശുദാസാണ് ഐശ്വര്യ കേരള യാത്ര കുണ്ടറയിലെത്തിയപ്പോള്‍ രമേശ് ചെന്നിത്തലയെ മാലിയിട്ട് സ്വീകരിച്ചത്.
തുടര്‍ന്ന് സിപിഐയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഇദ്ദേഹത്തെ പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രന്‍ വാര്‍ത്താകുറിപ്പിറക്കി. കഴിഞ്ഞ സദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് വേളയിലും ഇവിടെ സിപിഐയും സിപിഎമ്മും അനൈക്യത്തിലായിരുന്നു.

No comments