തൃപുരയില്‍ ബിജെപി സഖ്യക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് തൃപുര(ഐപിഎഫ്ടി) മുന്നണി വിടുന്നു
ത്രിപുര : തൃപുരയില്‍ ബിജെപി സഖ്യക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് തൃപുര(ഐപിഎഫ്ടി) മുന്നണി വിടുന്നു. പ്രത്യേക സംസ്ഥാനം എന്ന ആവശ്യമുയര്‍ത്തി ഐപിഎഫ്ടി പ്രദ്യോത് മാണിക്യ ദേബിന്റെ നേതൃത്വത്തിലുള്ള തൃപുര റോയലുമായി ചേര്‍ന്ന പുതിയ കൂട്ടുകക്ഷിക്ക് രൂപം നല്‍കി. രണ്ട് പാര്‍ട്ടികളും ഒരുമിച്ച് വരുന്ന ട്രൈബല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 17നാണ് ട്രൈബല്‍ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെയ്ക്കുകയായിരുന്നു.
ബിജെപി സഖ്യകക്ഷി തൃപുര റോയലുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയതായി പ്രദ്യോത് മാണിക്യ ദേബ് തന്നെയാണ് ഒരു ട്വീറ്റിലൂടെ അറിയിച്ചത്.

No comments