കര്‍ഷക സമരത്തിന് ഊര്‍ജം പകരാന്‍ കോണ്‍ഗ്രസിന്‍റെ യുവനേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ് കളത്തിലിറങ്ങുന്നു
ദൗസ (രാജസ്ഥാന്): ആളിക്കത്തുന്ന കര്‍ഷക സമരത്തിന് ഊര്‍ജം പകരാന്‍ കോണ്‍ഗ്രസിന്‍റെ യുവനേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ് കളത്തിലിറങ്ങുന്നു. പഞ്ചാബിലും ഹരിയാനയിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന സമരമെന്ന എതിരാളികളുടെ ആക്ഷേപങ്ങളുടെ മുനയൊടിക്കുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനുമായാണ് സചിന്‍ രാജസ്ഥാനിലെ കര്‍ഷകരിലേക്കിറങ്ങുന്നത്.
ഇതിനായി സംസ്ഥാനത്തുടനീളം കര്‍ഷക സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാനൊരുങ്ങുകയാണ് അദ്ദേഹം. ഇതിന്‍റെ ആദ്യപടിയായി ദൗസയില്‍ നടത്തിയ കിസാന്‍ മഹാപഞ്ചായത്തില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഒത്തുകൂടിയത്.

No comments