Breaking News

വള്ളിക്കുന്ന് സീറ്റ് വിട്ട് നല്‍കുമെന്ന പ്രചാരണങ്ങളെ പൂര്‍ണ്ണമായും തള്ളി മുസ്ലീംലീഗ്.


മലപ്പുറം : സി പി ജോണിന് വള്ളിക്കുന്ന് സീറ്റ് വിട്ട് നല്‍കുമെന്ന പ്രചാരണങ്ങളെ പൂര്‍ണ്ണമായും തള്ളി മുസ്ലീംലീഗ്. വള്ളിക്കുന്ന് മണ്ഡലത്തില്‍ ലീഗിന്‍റെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മീഡിയവണ്ണിനോട് പറഞ്ഞു.ലീഗല്ലാത്ത മറ്റൊരാള്‍ മത്സരിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച പോലുമില്ലെന്നും മജീദ് വ്യക്തമാക്കി.

വള്ളിക്കുന്ന് വിട്ടുനല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകപോലും ചെയ്യരുതെന്ന വികാരം ലീഗ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേത്യത്വത്തെ അറിയിച്ചിരുന്നു.

No comments