സി.പി.എമ്മിനെ നേരിട്ടാക്രമിച്ച് മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: സി.പി.എമ്മിനെ നേരിട്ടാക്രമിച്ച് മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ പോലും വര്‍ഗീയത ദര്‍ശിക്കുന്നത് മാന്യതയില്ലാത്ത രാഷ്ട്രീയമാണെന്നു ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് സി.പിഎമ്മും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പതിവില്‍ നിന്നും വ്യത്യസ്തമായി കടുത്ത വാക്കുകളില്‍ സിപിഎമ്മിന് കടന്നാക്രമകി്കുകയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ വര്‍ഗീയമായ വിശേഷിപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എ വിജരാഘവന് തങ്ങള്‍ നേരിട്ട് തന്നെ മറുപടി നല്‍കി.

No comments