ഉമ്മന്‍ചാണ്ടിക്ക് നിർണായക ചുമതല നല്‍കി ഹൈക്കമാന്‍ഡ്..!! തമിഴ്‌നാട്ടിലെ സീറ്റ് വിഭജനത്തിന് നേതൃത്വം നല്‍കുക ഉമ്മന്‍ചാണ്ടി..!! ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായുള്ള ചര്‍ച്ച നാളെ..
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ച് എഐസിസി. പുതുച്ചേരിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഖ്യം തുടരാനുള്ള സാധ്യതയും തേടും. കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജെവാലയെയും ഉമ്മന്‍ചാണ്ടിക്കൊപ്പം ചര്‍ച്ചയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ഒരു വിശാല സഖ്യം കോണ്‍ഗ്രസ് ഉണ്ടാക്കിയിരുന്നു. അത് കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു വിജയം ഡിഎംകെ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. ഡിഎംകെയുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച സീറ്റ് വിഭജനത്തില്‍ ഉണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
25- 30 സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ഡിഎംകെയുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് ഉമ്മന്‍ ചാണ്ടിയും സുര്‍ജേവാലയും ഉള്‍പ്പെടെയുള്ളവര്‍ ഉന്നതതലയോഗത്തില്‍ പങ്കെടുത്ത് മണ്ഡലങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും. പുതിയ ചുമതല ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്താനാകില്ലെന്ന് എഐസിസി അറിയിച്ചു. സീറ്റ് വിഭജനത്തിനുള്ള താല്‍ക്കാലിക ചുമതല മാത്രമാണിത്. ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ഇത് ബാധിക്കില്ലെന്നും എഐസിസി അറിയിച്ചു

No comments