രാജ്യത്തെ ഏറ്റവും വലിയ കുഴപ്പക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി
കോല്‍ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ കുഴപ്പക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ട്രംപിന് എന്താണോ സംഭവിച്ചത്. അതിലും മോശമായ വിധിയാണ് മോദിയെ കാത്തിരിക്കുന്നതെന്നും മമത പറഞ്ഞു. ഹൂഗ്ലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
"ഒരാള്‍ രാക്ഷസനും ഒരാള്‍ രാവണനുമാണ്. ഇരുവരുമാണ് രാജ്യത്തെ നയിക്കുന്നത്. മോദിയും അദ്ദേഹത്തിന്റെ രാക്ഷസ സുഹൃത്തും ഒരുപാട് സംസാരിക്കുന്നു. രണ്ട് മാസം സംസാരിക്കുക. അതിനുശേഷം ഞങ്ങള്‍ സംസാരിച്ചു തുടങ്ങും'- മമത പറഞ്ഞു.

No comments