ഒടുവിൽ മനസ്സ് തുറന്ന് പി വി അൻവർ
മലപ്പുറം : പിവി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് നല്‍കിയതിന് പിന്നാലെഅദ്ദേഹത്തെ 'വിട്ടുതരണമെന്ന് ആവശ്യപ്പെട്ട്' ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍ കമന്റുകളുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ്/കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ച് ട്രോളി എംഎല്‍എ. താന്‍ ഘാനയിലല്ലെന്നും സിയറ ലിയോണിലാണ് ഉള്ളതെന്നും ജീവിതമാര്‍ഗ പ്രശ്നവുമായി ബന്ധപ്പെട്ടാണ് താന്‍ ആഫ്രിക്കയിലേക് വന്നതെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അന്‍വര്‍ പറയുന്നു.
ഇക്കാര്യം മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും താന്‍ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറയുന്നുണ്ട്. തന്നെ സംബന്ധിച്ച് രാഷ്ട്രീയം കച്ചവടമല്ലെന്നും അത് സാമൂഹിക പ്രവര്‍ത്തനമായി മാറുമോള്‍ വളരെയേറെ ചിലവ് വരുമെന്നും എംഎല്‍എ ഈ വീഡിയോയിലൂടെ പറയുന്നു.

No comments