ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് ഹൈകോടതിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ജനങ്ങളുടെ അവകാശങ്ങള്‍ക്കും ദേശീയതാല്‍പര്യത്തിനും വേണ്ടിയാണ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ എക്കാലത്തും നിലകൊണ്ടിട്ടുള്ളതെന്ന് മോദി പറഞ്ഞു.
എക്കാലത്തും ഭരണഘടനയെ ക്രിയാത്മകമായി ശക്തിപ്പെടുത്താന്‍ ജുഡീഷ്യറി ഇടപെട്ടിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ചുമതല കോടതികള്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ദേശീയതാല്‍പര്യത്തിന് പ്രാധാന്യം നല്‍കേണ്ട സമയങ്ങളില്‍ കോടതികള്‍ അതിനും വലിയ പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

No comments