Breaking News

സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം- പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍


 ചേളാരി : കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ വ്യതിരക്തമായ വ്യക്തിത്തവും അസ്ഥിത്തവും രൂപപ്പെടുത്തി എടുക്കുന്നതില്‍ കേരളത്തിലെ ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ്മയിലൂടെ വളര്‍ത്തിയെടുത്ത മഹല്ല് സംവിധാനങ്ങള്‍ നിര്‍വ്വഹിച്ച പങ്ക് വളരെ വലുതാണെന്നും ഈ കൂട്ടായ്മയെ ശിതിലമാക്കിയാല്‍ നമ്മുടെ പൂര്‍വ്വികര്‍ ത്യാഗം ചെയ്ത് വളര്‍ത്തിയെടുത്ത നന്മകള്‍ അത്രയും നശിച്ച്‌ നാമാവശേഷമായി പോകുമെന്നും എസ്.എം.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 110 മേഖലകളിലായി 5000-ത്തില്‍ അധികം വരുന്ന മഹല്ലുകളില്‍ നടപ്പാക്കുന്ന എസ്.എം.എഫ് തര്‍ത്തീബ്-2021 പദ്ധതിയുടെ സംസ്ഥാന തല ഉല്‍ഘാടനം പാണക്കാട് ഹാദിയ സെന്ററില്‍ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു തങ്ങള്‍.

No comments