Breaking News

രാജേഷിന്‍റെ ഭാര്യ അനധികൃതമായി നിയമനം നേടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ്​ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞത്​

 


പാലക്കാട് : സി.​പി.​എം മു​ന്‍ എം.​പി എം.ബി രാജേഷിനെ ​പഞ്ഞിക്കിട്ട്​ ട്രോളന്മാര്‍. കാ​ല​ടി സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ രാജേഷിന്‍റെ ഭാര്യ അനധികൃതമായി നിയമനം നേടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ്​ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞത്​. രാജേഷിന്‍റെ ഭാര്യ മുസ്​ലിം സമുദായ സംവരണത്തിലൂടെയാണ്​ ജോലിയില്‍ കയറിയതെന്ന വിവിരംകൂടി പുറത്തുവന്നതോടെ കടുത്ത പരിഹാസമാണ്​ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്​.

'കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തുമ്ബോള്‍ ജാതി കോളത്തില്‍ 'ജാതിയില്ല' എന്ന് എഴുതി വിപ്ലവം സൃഷ്‌ടിച്ച സഖാവിനു ഭാര്യക്ക് ജോലി നേടാന്‍ മുസ്ലിം സംവരണം വേണം. അധികാരം ഉപയോഗിച്ചും, രാഷ്ട്രീയ പ്രചരണം നടത്തിയും സാമുദായിക സംവരണമെന്ന പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശം ഇല്ലാതാക്കുക മാത്രമല്ല അതെ അവകാശത്തിന്‍റെ ആനുകൂല്യം പറ്റി അര്‍ഹരായവരുടെ അവകാശം അധികാര സ്വാധീനം ഉപയോഗിച്ച്‌ കൊണ്ട് അപഹരിക്കുക കൂടി ചെയ്യുന്നു.

No comments