കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കാണാതായ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടെത്തി.
കൊട്ടാരക്കര: കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കാണാതായ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടെത്തി. കൊല്ലം പാരിപ്പള്ളിയിലാണ് ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ബസ് പാരിപ്പള്ളിയില്‍ എത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി സര്‍വീസ് അവസാനിപ്പിച്ച് ഡിപ്പോയ്ക്ക് വെളിയിലായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആര്‍.എ.സി 354 വേണാഡ് ബസ് ആണ് കാണാതായത്. രാവിലെ സര്‍വീസ് ആരംഭിക്കുന്നതിനായി ഡിപ്പോയിലെത്തിയ ഡ്രൈവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബസ് എടുക്കുന്നതിനായി അന്വേഷിച്ചപ്പോഴാണ് ബസ് കാണാനില്ലാത്ത വിവരം അറിയുന്നത്.

No comments