Breaking News

മലപ്പുറം ലോക്‍സഭാ ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി മുസ്‌ലിം ലീഗ്

 


മലപ്പുറം ലോക്‍സഭാ ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി മുസ്‌ലിം ലീഗ്. എം. പി അബ്‍ദു സമദ് സമദാനിക്കാണ് കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനായി നേതൃത്വം പ്രഥമ പരിഗണന നല്‍കുന്നത്.

മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹീം സേട്ട്, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍, എന്നിവരുടെ പേരുകള്‍ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി ലീഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അബ്ദുസമദ് സമദാനിയെ മല്‍സരിപ്പിക്കാനാണു മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനമെന്നാണ് സൂചന.

മുമ്ബ് രണ്ട് തവണ രാജ്യസഭാംഗമായതും, ലോക്‍സഭയില്‍ സജീവം ആയി ഇടപെടാന്‍ സാധിക്കും എന്ന നേതൃത്വത്തിന്‍റെ വിലയിരുത്തലുമാണ് സമദാനിയെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന തീരുമാനത്തിന് പിന്നില്‍.

No comments