Breaking News

വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ കേരളത്തിന് ആവേശകരമായ 6 വിക്കറ്റ് വിജയം


കൊച്ചി :  വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ കേരളത്തിന് ആവേശകരമായ 6 വിക്കറ്റ് വിജയം .ഒഡീഷ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരള ടീം മത്സരം ജയിച്ചത് .ഓപ്പണിങ്ങില്‍ ഇറങ്ങി സെഞ്ച്വറി അടിച്ച്‌ കേരളത്തിന്റെ ടോപ്സ്കോററായ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയുടെ ബാറ്റിങ്ങാണ് കേരളത്തിന് അനുഗ്രഹമായത് .

നേരത്തെ ടോസ് നേടിയ കേരള നായകന്‍ സച്ചിന്‍ ബേബി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു . ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 258 റണ്‍സ് നേടിയത്. മഴമൂലം കളി കുറച്ച്‌ സമയം വൈകിയാണ് തുടങ്ങിയത് .
അതിനാല്‍ തന്നെ മത്സരം 45 ഓവറുകളാക്കി ചുരുക്കി നടത്തുവാന്‍ തീരുമാനിച്ചു .മികച്ച തുടക്കമാണ് ഒഡീഷയ്ക്ക് ലഭിച്ചത്.

No comments