ലോക്സഭ എം.പി എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി വിജയന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് കെ.സുധാകരന്‍.
തിരുവനന്തപുരം: ലോക്സഭ എം.പി എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി വിജയന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് കെ.സുധാകരന്‍. പിണറായി കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ചിട്ടുണ്ട്. അത് തിരുത്താന്‍ അദ്ദേഹം തയാറാവുമോയെന്നും കെ.സുധാകരന്‍ ചോദിച്ചു.
മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. വിവാദപരാമര്‍ശത്തില്‍ അനാവശ്യ ഇടപെടലാണ് ഷാനിമോള്‍ ഉസ്മാന് നടത്തിയത്. ഷാനിമോള്‍ ഉസ്മാന്റെ ക്ഷമാപണം അംഗീകരിക്കുന്നു. തന്നെ വിമര്‍ശിച്ച നേതാക്കളുടെ തിരുത്തില്‍ സംതൃപ്തിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ഇ.എം.എസ് അടക്കമുള്ള നേതാക്കള്‍ മുമ്ബ് ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട്.

No comments