Breaking News

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന്​ വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു.

 


ലണ്ടന്‍ : ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന്​ വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഏഴിനും 17നുമിടെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ ഫലപ്രദമാണോ എന്നറിയാനാണ്​ പരീക്ഷണം നടത്തുന്നതെന്ന്​ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അറിയിച്ചു.

300 വോളന്‍റിയര്‍മാര്‍ക്ക്​ ആദ്യഘട്ടത്തില്‍ കുത്തിവെപ്പ്​ നല്‍കാന്‍ സാധിക്കുമെന്നാണ്​ ഒക്സ്ഫോര്‍ഡിന്റെ പ്രതീക്ഷ. കുത്തിവെപ്പ്​ ഈ മാസം തുടങ്ങും. വാക്​സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ്​ പഠനവിധേയമാക്കുക. നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു.

No comments