Breaking News

കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.


ദുബായ് : സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.

330 ദിര്‍ഹംസ് ആണ് ടിക്കറ്റ് നിരക്ക്. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളില്‍ ടിക്കറ്റ് ലഭ്യമാകും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

The post യു.എ.ഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്. first appeared on MalayalamExpressOnline.

Dailyhunt

No comments