പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍ പങ്കെടുക്കുന്ന പരിപാടികളുടെ വേദികളില്‍ എറണാകുളത്തെ എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ഇരിപ്പിടം നല്‍കാത്തതിനെ ചൊല്ലി വിവാദം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍ പങ്കെടുക്കുന്ന പരിപാടികളുടെ വേദികളില്‍ എറണാകുളത്തെ എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ഇരിപ്പിടം നല്‍കാത്തതിനെ ചൊല്ലി വിവാദം.
ഇരിപ്പിടം ക്രമീകരിച്ചതിനെതിരെ ഹൈബി ഈഡന്‍ അവകാശലംഘനത്തിന് ലോക്സഭ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി കേന്ദ്രമന്ത്രി വി മുരളീധരന് ഇരിപ്പിടം നല്‍കിയെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികളെ ബോധപൂര്‍വ്വം ഒഴിവാക്കുന്നുവെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.
കോണ്‍ഗ്രസും കോണ്‍ഗ്രസ് അനുബന്ധ തൊഴിലാളി സംഘടകളും ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ഹൈബി ഈഡന്‍ അറിയിച്ചു.

No comments